Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റ് ആശങ്കകള്‍ ഒഴിയുന്നില്ല: ഇമിഗ്രേഷന്‍ നയം എന്താകുമെന്നും തീരുമാനമില്ല
Reporter
സര്‍ക്കാരിന്റെ ബ്രക്‌സിറ്റ് നയത്തില്‍ ഇമിഗ്രേഷന്‍ നയം സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ ഇല്ലെന്ന് എംപിമാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബ്രക്‌സിറ്റ് അനുകൂലിയും മുന്‍ ടോറി നേതാവുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത് യുകെ പൗരന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ടുള്ള രീതിയാണ് ഇദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്. ബിബിസി റേഡിയോ 4 അഭിമുഖത്തിലാണ് സ്മിത്ത് തന്റെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുമായി വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നു അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.


ഇതനുസരിച്ച് അനുയോജ്യമായ ജോലിക്ക് മാത്രമേ പുറത്തു നിന്നുള്ളവര്‍ക്ക് എത്താന്‍ കഴിയൂ. യുകെയില്‍ ഈ ജോലി ചെയ്യാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ലെന്നും അതിനുള്ള വൈദഗ്ദ്ധ്യം എത്തുന്നയാള്‍ക്കുണ്ടെന്നും ബോധ്യമായെങ്കില്‍ മാത്രമേ ഇതിനായി എത്താന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബ്രിട്ടനില്‍ നിന്ന് പുറത്തു പോകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെ തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും സ്മിത്ത് മുന്നോട്ടുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വന്നവര്‍ക്ക് ടാക്‌സ് ക്രെഡിറ്റ്, ചൈല്‍ഡ് ബെനഫിറ്റുകള്‍, ഹൗസിംഗ് ബെനഫിറ്റുകള്‍ എന്നിവ നല്‍കാന്‍ 4.1 ബില്യന്‍ പൗണ്ട് ചെലവാക്കേണ്ടി വന്നത്രെ. ഇത് ഇവരെ തിരികെ ബ്രിട്ടനിലേക്കെത്താന്‍ പ്രേരിപ്പിക്കുമെന്നാണ് പറയുന്നത്.

യൂണിയനില്‍ നിന്ന് വിട്ടുപോരുന്നതോടെ അവിടെ നിന്നുള്ളവര്‍ക്കു യുകെയിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ജോലി തേടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ട ആവശ്യമില്ല- സ്മിത്ത് വ്യക്തമാക്കി. ബ്രക്‌സിറ്റിനു ശേഷമുള്ള മൈഗ്രേഷന്‍ നയം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല
 
Other News in this category

 
 




 
Close Window