Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ വിസ നേടിയവരില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്
Reporter
കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്ന് ഏറ്റവുമധികം വിസ നേടിയവരില്‍ ഒന്നാംസ്ഥാനത്ത് ഇന്ത്യന്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും. യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ടിയര്‍-2 സ്‌കില്‍ഡ് വിസ വിഭാഗത്തില്‍ 54 ശതമാനം ഇന്ത്യക്കാരാണ്. ഇതില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാണ് അധികവും. വിസ നേടിയവരുടെ എണ്ണത്തില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നതും ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,023 വര്‍ക്ക് വിസകള്‍ അധികം നേടി 6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

സ്റ്റുഡന്റ് വിസ കാറ്റഗറിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19,505 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം വിസ നേടിയത്. എന്നാല്‍ സ്റ്റുഡന്റ് കാറ്റഗറി മാത്രം പരിഗണിച്ചാല്‍ ചൈനയ്ക്കാണ് ആധിപത്യം. 99,723 വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ നിന്ന് യുകെ സ്റ്റുഡന്റ് വിസ നേടിയത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് 13 ശതമാനം മാത്രമാണ്. ടൂറിസ്റ്റ് വിസയുടെ കാര്യത്തിലും ചൈനയാണ് മുന്നില്‍. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം 2004-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ ഏകദേശം 261,000 അധികം ആളുകള്‍ ഈ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്തി. അതേസമയം, ബ്രെക്‌സിറ്റിനുള്ള മാര്‍ച്ച് 29 ഡെഡ്‌ലൈന്‍ അടുത്തതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രേഷന്‍ ഗണ്യമായി കുറഞ്ഞു. ഇത് 2009-ലെ നിരക്കിലേക്ക് താഴ്ന്നു.
 
Other News in this category

 
 




 
Close Window