Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാരുടെ ശ്രദ്ധയ്ക്ക്: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ മാര്യേജ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആയിരം പൗണ്ട് ഫൈന്‍
Reporter
രാജ്യത്ത് വിവാഹ നിയമം കര്‍ശനമാക്കുന്നു. ഇനി മുതല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം ദമ്പതികള്‍ക്കെതിരേ ആയിരം പൗണ്ട് പിഴ ചുമത്തും. ഇതുകൂടാതെ വിവാഹ ചടങ്ങുകള്‍ നടക്കുന്നിടത്തു തന്നെ ഇനി രജിസ്റ്റര്‍ ചെയ്യില്ല. ഇനിമുതല്‍ അവിടെ ഒരു മാര്യേജ് ഷെഡ്യൂള്‍ ഒപ്പിടുകയാണ് വേണ്ടത്. അതിനുശേഷം ലോക്കല്‍ രജിസ്റ്റര്‍ ഓഫീസില്‍ പോയി വേണം നിയമപരമായ വിവാഹ രജിസ്‌ട്രേഷന്‍ നടത്താന്‍. ദമ്പതിമാര്‍ നേരിട്ട് ചെല്ലുകയോ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയോ ചെയ്യാം. എന്നാല്‍ ഇതുരണ്ടും നടക്കാത്ത പക്ഷം ദമ്പതിമാര്‍ നടപടികള്‍ നേരിടേണ്ടി വരും.

ഒരു വര്‍ഷം ഏകദേശം 60,000 വിവാഹങ്ങളാണ് മതപരമായി നടക്കുന്നത്. സിസ്റ്റം മാറ്റുന്ന സ്ഥിതിക്ക് രജിസ്റ്റര്‍ ഓഫീസുകളിലും മാറ്റങ്ങള്‍ വേണ്ടിവരും, ഇതിനനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പരിശീലനം നല്‍കുകയും വേണം. മാത്രമല്ല ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറിയുടെ കീഴിലുള്ള പള്ളികളില്‍ ഏകദേശം 20, 000 വരുന്ന ക്ലര്‍ജിക്ക് പുതിയ സിസ്റ്റത്തെക്കുറിച്ച് പരിശീലനം നല്‍കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ലണ്ടനിലെ ആംഗ്ലിക്കന്‍ പ്രീസ്റ്റ് മാര്‍ക്കസ് വാക്കര്‍ പറയുന്നത് ഇതൊരു നല്ല മാറ്റമാണ് എന്നാണ്. ഈ രേഖകളൊക്കെ രജിസ്റ്റര്‍ ചെയ്ത് രേഖകളായി സൂക്ഷിക്കുന്നത് നല്ല ചെലവും ശ്രദ്ധയും വേണ്ടെ ഉത്തരവാദിത്വമാണ്. അത് കൂടുതല്‍ മികച്ച രീതിയില്‍ ആകുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window