Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫാഷന്‍
  Add your Comment comment
കൊവിഡ് ബാധയില്‍ തളര്‍ന്ന് ഫാഷന്‍മേഖല: ഇരുട്ടടിയായത് ജീന്‍സ് കമ്പനികള്‍ക്ക്
Reporter
കൊവിഡ് 19 സ്വാഭാവികമായി ഫാഷന്‍ മേഖലയെ തളര്‍ത്തി. ജീന്‍സ് നിര്‍മ്മാതാക്കളായ കമ്പനികളാണ് ദൂരവ്യാപകമായ ഭീഷണി ഈ പശ്ചാത്തലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണക്കാലത്തിന് മുമ്പ് തന്നെ ഫാഷന്‍ പ്രേമികളുടെ ഇഷ്ടങ്ങളില്‍ നിന്ന് ജീന്‍സ് മങ്ങിത്തുടങ്ങിയിരുന്നത്രേ.


കൊവിഡ് കൂടി വന്നതോടെ, മിക്കവരും വീട്ടില്‍ത്തന്നെ തുടരുന്ന സാഹചര്യം കൂടിയായപ്പോള്‍ ജീന്‍സ് ഏറ്റവും പിന്‍നിരയിലേക്ക് തഴയപ്പെടുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 'ലിവൈസ്', 'ട്രൂ റിലീജിയന്‍', 'ലക്കി ബ്രാന്‍ഡ്', 'ജി സ്റ്റാര്‍ റോ' എന്നിങ്ങനെ നിരവധി കമ്പനികളാണ് കൊറോണക്കാലത്ത് തങ്ങള്‍ നേരിടുന്ന നഷ്ടത്തെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിരിക്കുന്നത്.

മാത്രമല്ല, ആളുകള്‍ ഇപ്പോള്‍ വളരെ സൂക്ഷിച്ച് മാത്രമാണ് പണം ചിലവിടുന്നത്. നിലവിലോ, സമീപഭാവിയിലോ ഉപയോഗമില്ലാത്ത ജീന്‍സ് വാങ്ങിക്കാന്‍ ആരും തയ്യാറാകുന്നില്ല. മറിച്ച്, പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്ന 'മള്‍ട്ടി പര്‍പ്പസ്' വസ്ത്രങ്ങള്‍ക്കാണത്രേ പ്രാധാന്യം കൊടുത്തുവരുന്നത്.

മിക്കവരും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. അതിനാല്‍ ജീന്‍സ് ഉപയോഗപ്പെടുന്നില്ല. പകരം അയഞ്ഞ കോട്ടണ്‍ പാന്റ്‌സോ, യോഗ പാന്റ്‌സോ ഒക്കെയാണത്രേ അധികവും ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതോടെ ആളുകള്‍ക്ക് ജീന്‍സിനോടുള്ള സമീപനവും മാറാന്‍ ഈ സാഹചര്യം ഇടയാക്കുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window