Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
ബിസിനസ്‌
  Add your Comment comment
സമരങ്ങള്‍ ഒതുങ്ങിയ വിഴിഞ്ഞം ഒരുങ്ങി: തുറമുഖത്ത് ആദ്യ കപ്പല്‍ ഉടന്‍ എത്തുമെന്ന് മന്ത്രി
Text by TEAM UKMALAYALAM PATHRAM
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിച്ച് നിര്‍മ്മാണം ത്വരിതപ്പെടുത്തും. 30,000 ടണ്‍ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവില്‍ 15,000 ടണ്‍ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടണ്‍ ആയാണ് ഉയര്‍ത്തുന്നത്. എല്ലാ മാസവും പ്രവര്‍ത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പോര്‍ട്ട് പരിപൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ 2024 ആവുമെന്നാണ് കണക്കുകൂട്ടല്‍. 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്‌മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസില്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window