Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അയോധ്യയിലെ പൂജാരിമാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്: പുതിയ ഡ്രസ് കോഡ് നടപ്പാക്കിക്കൊണ്ട് ഉത്തരവിറങ്ങി
Text By: Team ukmalayalampathram
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ പാലിക്കേണ്ട പുതിയ നടപടിക്രമങ്ങള്‍ പുറത്തിറക്കി അധികൃതര്‍. മഞ്ഞനിറത്തിലുള്ള പുതിയ വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാര്‍ എത്തുക. ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന ശ്രീ രാം ജന്‍മഭൂമി തീര്‍ഥ് ക്ഷേത്രയാണ് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. പരമ്പരാഗത കാവി വസ്ത്രത്തിന് പകരം കടും മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ധോത്തിയും കുര്‍ത്തയുമാണ് പൂജാരിമാര്‍ ധരിക്കേണ്ടത്.

പൂജകള്‍ നടക്കുന്ന ശ്രീകോവില്‍ അടക്കമുള്ള പവിത്രമായ ഇടങ്ങളില്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ അനുവദിക്കില്ല. നിരവധി പുതിയ പരിഷ്ടാരങ്ങളാണ് നടപ്പിലാക്കുന്നത്. പൂജാരിമാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലുള്ള വസ്ത്രം വേണമെന്നതിനാലും ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി പെട്ടെന്ന മനസ്സിലാക്കാനും വേണ്ടിയാണ് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചിരിക്കുന്നത്.
''രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുകയാണ്. മുഖ്യ പൂജാരി, നാല് മുഖ്യ സഹ പൂജാരിമാര്‍, 20 സഹ പൂജാരിമാര്‍ എന്നിവര്‍ മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ഫുള്‍ സ്ലീവ് കുര്‍ത്തയും ദോത്തിയുമാണ് ധരിക്കേണ്ടത്,'' രാമക്ഷേത്രത്തിലെ മുഖ്യ സഹ പൂജാരിമാരില്‍ ഒരാളായ സന്തോഷ് കുമാര്‍ തിവാരി പറഞ്ഞു.

''നേരത്തെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പൂജാരിമാരും കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചില പൂജാരിമാര്‍ മഞ്ഞ വസ്ത്രവും ധരിച്ച് എത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയിരുന്നില്ല,'' തിവാരി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window