Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
Text By: Reporter, ukmalayalampathram
നിലമ്പൂര്‍ എംഎല്‍എയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള നേതാവുമായ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് പി വി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു. അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച അഭിഷേക് ബാനര്‍ജിയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തനത്തിനായുള്ള പി വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അഭിഷേക് ബാനര്‍ജി സമൂഹമാധ്യമത്തില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window