Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
അപ്പീല്‍ പോകും മുന്‍പെ ക്രിമിനലുകളെ നാടുകടത്തല്‍, യുകെ പട്ടികയില്‍ ഇന്ത്യയും
reporter

ലണ്ടന്‍: വിദേശികളായ ക്രിമിനലുകളെ അപ്പീലിനു മുന്‍പുതന്നെ യുകെയില്‍നിന്ന് ഉടനടി നാടുകടത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഇതനുസരിച്ച്, ക്രിമിനല്‍ കേസ് പ്രതികളായി ജയിലിലുള്ള ഇന്ത്യക്കാരെ അവരുടെ അപ്പീലില്‍ തീരുമാനമാകുംമുന്‍പു തന്നെ നാടുകടത്താനുള്ള വഴിയൊരുങ്ങി. അപ്പീല്‍ നല്‍കണമെങ്കില്‍, സ്വന്തം രാജ്യത്തിരുന്ന് ആകാം.

ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുള്ള പട്ടികയിലേക്കാണ് ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലിപ്പോള്‍ 23 രാജ്യങ്ങളായി. ശിക്ഷാവിധിയുണ്ടായാലുടന്‍ വിദേശികളെ നാടുകടത്തുമെന്ന നയപരിഷ്‌കാരവും ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശിക്ഷാകാലാവധിയുടെ 30% ബ്രിട്ടനില്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം സ്വന്തം നാട്ടിലേക്ക് പറഞ്ഞയയ്ക്കുന്ന നിലവിലെ സമ്പ്രദായമാണ് നിര്‍ത്തലാക്കിയത്.

 
Other News in this category

 
 




 
Close Window