ന്യൂഡല്‍ഹി: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുപുറമേ, ബ്രിട്ടന്റെ രഹസ്യാന്വേഷണ എജന്‍സികളായ ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസും (എംഐ6) ദി യുകെ സെക്യൂരിറ്റി സര്‍വീസും (എംഐ5) ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ഇടപെട്ടതിനെക്കുറിച്ചാണ് പ്രധാന വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് ഇടപെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡീ ക്ലാസിഫൈ ചെയ്ത രേഖകളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ലണ്ടനിലെ കിങ്സ് കോളേജില്‍ ഇന്റലിജന്‍സ് സ്റ്റഡീസ് ലക്ചററായ പോള്‍ മക്ഗാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വൈറ്റ് ഹാളിന്റെ രഹസ്യ ഇടപെടലുകളെക്കുറിച്ച് ഡീക്ലാസിഫൈചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിലെഴുതിയ ലേഖനത്തിലാണ് പോള്‍ മക്ഗാര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ലണ്ടനിലെ യുണൈറ്റഡ് കിങ്ഡം നാഷണല്‍ ആര്‍ക്കൈവ്‌സ് അടുത്തകാലത്ത് പുറത്തുവിട്ടെേ റക്കാഡുകളിലെ ബ്രിട്ടീഷ് കാബിനറ്റ് സീരീസില്‍ 'കമ്യൂണിസം ഇന്‍ ഇന്ത്യ' എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ഈ വിവരങ്ങള്‍.ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ 1957-ലാണ് ബാലറ്റിലൂടെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്.