Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സിഖുകാര്‍ക്കു നേരേ ക്രൂര മര്‍ദ്ദനം, വ്യാപക പ്രതിഷേധം
reporter

ലണ്ടന്‍: യുകെയില്‍ രണ്ട് സിഖ് വിഭാഗക്കാര്‍ക്ക് ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ വെള്ളിയാഴ്ച വോള്‍വര്‍ഹാംപ്ടണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഒരു കൂട്ടം രണ്ട് സിഖ് വിഭാഗക്കാരെ ക്രൂരമായി മര്‍ദിച്ചത്. വംശീയ ആക്രമണത്തെ യുകെ ആസ്ഥാനമായുള്ള സിഖ് അവകാശ സംഘടനയായ സിഖ് ഫെഡറേഷന്‍ തിങ്കളാഴ്ച അപലപിച്ചു. ആക്രമികളായ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഓഗസ്റ്റ് പതിനഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൗമാരക്കാര്‍ പ്രായം ചെന്ന രണ്ട് രണ്ട് സിഖ് വിഭാഗക്കാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ഇരുവരെയും മര്‍ദിക്കുകയും നിലത്തൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ ഒരാളെ വലിച്ചിഴയ്ക്കുന്നതുവരെ ആവര്‍ത്തിച്ച് ചവിട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ആക്രമണത്തിന്റെ തീവ്രത വ്യക്തമായത്.

മര്‍ദനമേറ്റ സിഖ് വിഭാഗക്കാര്‍ വോള്‍വര്‍ഹാംപ്ടണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ടാക്‌സി ഡ്രൈവര്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമികളായ മൂന്ന് പേരടങ്ങുന്ന ഒരു സംഘത്തിലൊരാള്‍ ഓള്‍ഡ്ബറിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ക്രൂരമായ മര്‍ദനത്തിലേക്ക് വഴിമാറിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളെ ആക്രമിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തുവെന്ന് സിഖ് ഫെഡറേഷന്‍ പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്ന് അടിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനിടയില്‍ തലപ്പാവ് ഊരിപ്പോകുകയും ചെയ്തു. ഇതുകണ്ട് സഹായിക്കാന്‍ എത്തിയതാണ് രണ്ടാമത്തെയാള്‍. സംഘം ഇയാളെയും ആക്രമിച്ചു. അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്, ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇരകളായ രണ്ട് പേരും 30 വര്‍ഷത്തിലേറെയായി യുകെയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഇത്രയും അക്രമാസക്തവും ഭയാനകവുമായ ഒരു ആക്രമണം ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് സിഖ് ഫെഡറേഷന്‍ പറഞ്ഞു.

മര്‍ദനമേറ്റവരുടെ കുടുംബവുമായി സംസാരിച്ചതായി മനുഷ്യാവകാശ സംഘടന അറിയിച്ചു. ശിരോമണി അകാലിദള്‍ മേധാവി സുഖ്ബീര്‍ സിംഗ് ബാദല്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് യുകെയില്‍ താമസിക്കുന്ന സിഖ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്നും യുകെ സര്‍ക്കാരുമായി വിഷയം സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. യുകെയിലെ വോള്‍വര്‍ഹാംപ്ടണില്‍ വൃദ്ധരായ രണ്ട് സിഖ് പുരുഷന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിഖ് സമൂഹം ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ടതാണ്, അവര്‍ സുരക്ഷയും ബഹുമാനവും അര്‍ഹിക്കുന്നുവെന്ന് ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസും യുകെ അധികൃതരും വിഷയത്തില്‍ വേഗത്തില്‍ ഇടപെട്ട് ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. സിഖ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ യുകെ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനോട് അഭ്യര്‍ഥിക്കുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ എല്ലാ സിഖ് സഹോദരങ്ങളും പരസ്പരം പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 
Other News in this category

 
 




 
Close Window