Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ വീണ്ടുമൊരു യാത്രാസംഘം
reporter

ലണ്ടന്‍: ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനുള്ള മറ്റൊരു യാത്ര ആരംഭിക്കാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് പരക്കുന്നത്. എന്നാല്‍, ഈ ഊഹാപോഹം വാര്‍ത്തയാകുമ്പോഴും ആരാണ് സാഹസിക യാത്ര ഒരുക്കുന്നതെന്നോ, യാത്രകളുടെ മറ്റ് വിവരങ്ങള്‍ എന്താണെന്നോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതേസമയം, 10 മില്ല്യണാണ് യാത്രാ ചെലവെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യാത്ര ആരംഭിക്കുമെന്നുമുള്ള വിവരങ്ങളും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

'രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരാള്‍ ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കേട്ടു. അയാള്‍ ഒരു കോടീശ്വരനാണ്. 10 മില്ല്യണാണ് യാത്രയുടെ ചെലവ്. അയാളുടെ പേര് കേട്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. ദുരന്തത്തിന് ശേഷം ആദ്യമായി ടൈറ്റാനിക് സന്ദര്‍ശിക്കുന്ന വ്യക്തി താനാണ് എന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും' എന്നാണ് ഒരു സോഴ്‌സ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയത് എന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്.

രണ്ട് വര്‍ഷം മുമ്പ് ദുരന്തം സംഭവിച്ച ഓഷ്യന്‍ ഗേറ്റിന്റെ പര്യവേക്ഷണ പേടകമായ ടൈറ്റാനില്‍ ഓഷ്യന്‍ ഗേറ്റ് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷുകാരനായ ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പേടകത്തിന്റെ ക്യാപ്റ്റനും ടൈറ്റാനിക് പര്യവേഷകനുമായ പോള്‍ ഹെന്റ്റി നര്‍ഗോലെറ്റ്, പാക് സ്വദേശിയും വ്യവസായിയുമായ ഷഹ്‌സാദ് ദാവൂദ്, മകന്‍ 18 -കാരനായ സുലൈമാന്‍ എന്നിവരാണുണ്ടായിരുന്നത്.

 
Other News in this category

 
 




 
Close Window