Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
അന്നു മാത്രം ക്യാമറ ഓഫാക്കി, അപകടമുണ്ടാക്കി, സ്‌കൈഡൈവിംഗിനിടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം അന്വേഷിച്ച് സംഘം
reporter

ലണ്ടന്‍: സ്‌കൈഡൈവിംഗില്‍ നല്ല പരിചയസമ്പത്തുള്ള ആളാണ് 32 -കാരിയായ സ്‌കൈഡൈവര്‍ ജേഡ് ഡമറെല്‍. എന്നാല്‍, ഏപ്രില്‍ 27 -ന് സ്‌കൈഡൈവിംഗിനിടെ ഉണ്ടായ ഒരു അപകടത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഡര്‍ഹാമിലെ ഷോട്ടണ്‍ കോളിയറിയിലെ ഒരു പ്രദേശത്തേക്ക് 15,500 അടി മുകളില്‍ നിന്നും വീഴുകയായിരുന്നു അവര്‍. മാരകമായ പരിക്കുകളെ തുടര്‍ന്ന് ജേഡിന് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇപ്പോഴിതാ ജേഡിന്റെ ജീവന്‍ നഷ്ടപ്പെട്ട അപകടം അവര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണ് എന്നാണ് അന്വേഷണം നടത്തിയ ലെസ്ലി ഹാമില്‍ട്ടണ്‍ പറയുന്നത്.

വെയില്‍സിലെ കേര്‍ഫില്ലിയില്‍ നിന്നുള്ളയാളാണ് ജേഡ്. ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം, തന്റെ സ്‌കൈ ഡൈവിംഗ് കരിയറില്‍ 500 -ലധികം ജമ്പുകളില്‍ പങ്കെടുത്ത ആളാണ് ജേഡ്. മാത്രമല്ല, മരണത്തിന് തലേദിവസം തന്നെ ആറ് ഡൈവുകള്‍ അവര്‍ പൂര്‍ത്തിയാക്കിയിരുന്നു. അവസാനത്തെ ജമ്പിന് തലേദിവസമാണ് ജേഡിന്റെ പ്രണയബന്ധം അവസാനിക്കുന്നത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും വാടകയ്‌ക്കെടുത്ത സ്ഥലത്ത് ഒരുമിച്ചായിരുന്നു താമസമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരസ്പരം പിരിഞ്ഞിരിക്കാന്‍ കൂട്ടാക്കാത്തവരായിരുന്നു അവര്‍ ഇരുവരും. എപ്പോഴും ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു എന്നാണ് ഇവരുടെ സുഹൃത്ത് പറയുന്നത്.

അവസാനത്തെ ഡൈവിംഗിനിടെ, അവള്‍ തന്റെ മെയിന്‍ പാരച്യൂട്ട് നിവര്‍ത്താതെ വയ്ക്കുകയായിരുന്നു. സാധാരണയായി 5,000 അടി ഉയരത്തില്‍ എത്തുമ്പോള്‍ തുറക്കേണ്ടിയിരുന്നതാണ്. എന്നാല്‍, അത് തുറക്കാനുള്ള ബാക്കപ്പ് ഡിവൈസ് അവള്‍ ഓഫ് ചെയ്തിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, ഈ ഉപകരണങ്ങളെല്ലാം തന്നെ നന്നായി പ്രവര്‍ത്തിക്കുന്നവയായിരുന്നു എന്നും അത് മനപ്പൂര്‍വം ഓഫ് ചെയ്തിരിക്കുകയായിരുന്നു എന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സാധാരണയായി സ്‌കൈഡൈവിംഗിനിടെ ജേഡ് ക്യാമറ ഓണാക്കാറുണ്ടായിരുന്നെങ്കിലും അന്ന് അതും ഓഫ് ചെയ്ത നിലയിലായിരുന്നു. തന്റെ മരണശേഷം ഫോണില്‍ നിന്ന് വിവരങ്ങള്‍ എങ്ങനെ എടുക്കാമെന്ന് അവള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി ഡര്‍ഹാം പൊലീസിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡ്രൂ സ്റ്റീഫന്‍സണ്‍ പറഞ്ഞു. ഒപ്പം വീട്ടുകാരോട് തന്നെ പിന്തുണച്ചതിന് നന്ദി പറയുന്ന നോട്ടും ഫോണില്‍ കണ്ടെടുത്തു. അതില്‍ അവള്‍ വീട്ടുകാരോട് മാപ്പ് പറയുന്നുമുണ്ട്.

 
Other News in this category

 
 




 
Close Window