Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ നിയമം വെളിപ്പെടുത്തി റിഫോം പാര്‍ട്ടി
reporter

ലണ്ടന്‍: കുടിയേറ്റത്തിനെതിരെ വ്യാപക പ്രതികരണം നടത്തുന്ന റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗെ തന്റെ കുടിയേറ്റ നയം ഇങ്ങനെയാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അധികാരത്തിലേറിയാല്‍ പത്തു ബില്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുക. അനധികൃത കുടിയേറ്റക്കാരുമായിഅഞ്ച് വിമാനങ്ങള്‍ വരെ പറക്കും. കൂട്ട നാടുകടത്തലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബോട്ടുകള്‍ അനധികൃതമായി കുടിയേറുന്നവരോട് അനുകമ്പയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക ആസ്ഥാനത്ത് പണിയുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലാകും അനധികൃതമായി എത്തിയവരെ താമസിപ്പിക്കുക. അധികകാലം കഴിയും മുമ്പേ അവരെ നാടുകടത്തും. ഇതിനായി 18 മാസ കാലയളവില്‍ 24000 പേരെ ഉള്‍ക്കൊള്ളാനാകുന്ന ഡിറ്റന്‍ഷന്‍ സെന്റര്‍ പണിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വിമാനങ്ങളില്‍ ദിവസവും അഭയാര്‍ത്ഥികളെ തിരിച്ച് നാട്ടിലേക്ക് അയയ്ക്കും. സ്വയം നാടുവിടാന്‍ താല്‍പര്യമുള്ള കുടിയേറ്റക്കാര്‍ക്ക് 2500 പൗണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു തവണ നാടുകടത്തിയ ശേഷം വീണ്ടും തിരികെ എത്തുകയോ സ്വന്തം ഐഡന്റിറ്റി രേഖകള്‍ നശിപ്പിച്ചാലോ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ഇല്ലീഗല്‍ മൈഗ്രിഷന്‍ ബില്‍(മാസ് ഡിപോര്‍ട്ടേഷന്‍) അധികാരത്തിലേറിയ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കൂട്ടത്തോടെ നാടുകടത്തുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റം ബ്രിട്ടനില്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും സൗകര്യവുമാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window