Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ റസ്റ്ററന്റിന് തീയിട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍, രണ്ടു പേരുടെ നിലഗുരുതരം
reporter

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കേസില്‍ ഇന്നലെ 54 വയസ്സുകാരനെയും 15 വയസ്സുകാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ അരോമ റസ്റ്ററന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. റസ്റ്ററന്റില്‍ അത്താഴം കഴിക്കാനെത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന ഗാന്റ്‌സ് ഹില്ലിലെ വുഡ്‌ഫോര്‍ഡ് അവന്യൂവില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്.

സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ആക്രമണത്തിലേക്ക് പ്രതികളെ നയിച്ച കാരണം എന്താണെന്ന് ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റ രണ്ട് പേര്‍ ഉദ്യോഗസ്ഥര്‍ വരുന്നതിന് മുന്‍പ് റസ്റ്ററന്റില്‍ നിന്ന് പോയതായി സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ റസ്റ്ററന്റിന് വ്യാപകമായ നാശനഷ്ടമുണ്ടായി. ഒരു ദ്രാവകം ഒഴിച്ച ശേഷമാണ് പ്രതികള്‍ തീയിട്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് കലവാലയാണ് ഇന്ത്യന്‍ അരോമ റസ്റ്ററന്റിന്റെ ഉടമ.

 
Other News in this category

 
 




 
Close Window