ലണ്ടന്‍: ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയര്‍വേയ്‌സ്. ഫ്‌ലോറന്‍സിലെ അമേരിഗോ വെസ്പുച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് ചില യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കേണ്ടി വന്നുവെന്നാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍വേയ്‌സ് മാപ്പ് പറഞ്ഞു. ചെറിയ റണ്‍വേയും കടുത്ത ചൂടുള്ള കാലാവസ്ഥയും കാരണം വിമാനത്തിന് വായുമര്‍ദ്ദത്തെ നേരിടാന്‍ ഭാരം കുറയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ഏതാനും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.
യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ വേണ്ട മറ്റ് ക്രമീകരണങ്ങള്‍ എയര്‍ലൈന്‍ തന്നെ ചെയ്തു. വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് ലഭ്യമായ അടുത്ത ഫ്‌ലൈറ്റില്‍ യാത്രയും അവര്‍ ആവശ്യമായ ഹോട്ടല്‍ താമസവും ഗതാഗത സൗകര്യവും ക്രമീകരിച്ചതായിട്ടാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്. ഇറ്റലിയിലെ 35 ° സെല്‍ഷ്യസ് താപനിലയിലും അമേറിഗോ വെസ്പുച്ചി വിമാനത്താവളത്തിലെ ചെറിയ റണ്‍വേയും കാരണം ബിഎ ഇആര്‍ജെ -190 യാത്രയ്ക്ക് അധിക ഇന്ധനം ആവശ്യമായി വന്ന സാഹചര്യമുണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കുറച്ചുകൊണ്ട് ഇന്ധനത്തിന്റെ കുറവ് പരിഹരിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിതമായ ചൂട് കാരണം ആളുകള്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് പൈലറ്റ് പറഞ്ഞുവെന്ന് ഒരു ബ്രിട്ടിഷ് യാത്രക്കാരന്‍ വെളിപ്പെടുത്തി. 36 പേരെ പുറത്തിറക്കുമെന്ന് ആദ്യം സ്റ്റാഫ് പറഞ്ഞിരുന്നു, എന്നാല്‍ ഒടുവില്‍ 20 പേര്‍ക്ക് ഇറങ്ങേണ്ടി വന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.