Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
രണ്ടേകാല്‍ കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലയാളി യുവാവ് യുകെ
reporter

ലണ്ടന്‍: ഗവേഷണം ഒരു ഹരമായി മാറിയപ്പോള്‍ ഏബന്റെ യാത്ര ചെന്നു നിന്നത് യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയുടെ മുറ്റത്ത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ ഏബന്‍ റെജി എബ്രഹാമിന് ഫിസിക്‌സിനോട് ചെറുപ്പം മുതലേ ഇഷ്ടം കൂടുതല്‍ ആയിരുന്നു. ബിരുദവും ബിരുദാനനന്തര ബിരുദവും ഫിസിക്‌സില്‍ പൂര്‍ത്തിയാക്കിയ ഏബന്‍, കോവിഡ് കാലത്താണ് നാനോ ടെക്‌നോളജിയുടെ ലോകത്തേക്ക് ചുവടുവച്ചത്. എംജി സര്‍വകലാശാലയില്‍ നാനോ ടെക്‌നോളജിയില്‍ എംടെക് പൂര്‍ത്തിയാക്കിയതിന് ശേഷം ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജിയില്‍ പോളിമര്‍ സംബന്ധമായ ഗവേഷണത്തിന് ചേര്‍ന്നു. ഗവേഷണത്തില്‍ കൂടുതല്‍ താല്‍പര്യം തോന്നിയതും ഇക്കാലത്താണ്. പിന്നീട് നടത്തിയ പരിശ്രമങ്ങള്‍ ഏബനെ എത്തിച്ചത് ഇന്‍ഡസ്ട്രിയല്‍ പിഎച്ച്ഡി എന്ന വ്യത്യസ്തമായ ഗവേഷണലോകത്തേക്കാണ്.

ക്യുഎസ് റാങ്കിങ്ങില്‍ 75-ാം സ്ഥാനത്തുള്ള യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയിലാണ് ഏബന്‍ പിഎച്ച്ഡി ചെയ്യാന്‍ പ്രവേശനം നേടിയത്. ഈ പിഎച്ച്ഡി പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ സ്‌കോളര്‍ഷിപ്പോടു കൂടിയുള്ളതാണ് അഥവാ ഇന്‍ഡസ്ട്രിയല്‍ പിഎച്ച്ഡിയാണ്. കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌കോളര്‍ഷിപ്പ് ഉപയോഗിച്ച് കമ്പനിക്ക് വേണ്ടി ചെയ്യുന്ന പിഎച്ച്ഡി ആണ് ഇന്‍ഡസ്ട്രിയല്‍ പിഎച്ച്ഡി എന്നറിയപ്പെടുന്നത്. ഇത്തരത്തില്‍ യുകെയിലെ നോഫ് ഇന്‍സുലേഷന്‍ കമ്പനിക്ക് വേണ്ടി ലീഡ്‌സ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് ഏബന്‍ ഇപ്പോള്‍. മൂന്നര വര്‍ഷത്തോളം നീളുന്ന ഗവേഷണത്തിന് ഏകദേശം രണ്ടേകാല്‍ കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ആണ് ഏബന് ലഭിക്കുക.

 
Other News in this category

 
 




 
Close Window