|
ചൈല്‍ഡ് ബെനഫിറ്റ് പേയ്മെന്റ് അവകാശപ്പെടുന്നവരുടെ അപേക്ഷകള്‍ നിരാകരിക്കുമെന്ന് മന്ത്രിമാര്‍. ഇതിനോടകം തന്നെ യുകെയിലെ താമസം ഉപേക്ഷിച്ചുപോയ, എന്നാല്‍ ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന 2,600 പേരെ ക്ഷേമ പദ്ധതിയില്‍ നിന്നും നീക്കം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ്, യുകെയില്‍ താമസമില്ലെങ്കില്‍ കൂടി ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത്തരക്കാര്‍ക്കുള്ള പെയ്മെന്റ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.ലണ്ടന്‍: ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന ഖജനാവിലേക്ക് 350 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്നു കണക്കുകൂട്ടുന്നു.
അബദ്ധവശാലും തട്ടിപ്പ് കാണിച്ചും ചൈല്‍ഡ് ബെനഫിറ്റ് പട്ടികയില്‍ ഇടംപിടിച്ചവരെ നീക്കം ചെയ്യാന്‍ 200 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. നേരത്തെ പരീക്ഷണാര്‍ത്ഥം നടത്തിയ പദ്ധതിയില്‍ 15 പരിശോധകര്‍ ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഏകദേശം 17 മില്യണ്‍ പൗണ്ടിന്റെ തെറ്റായ പേയ്മെന്റുകള്‍ നിര്‍ത്തലാക്കാന്‍ സാധിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. അന്താരാഷ്ട്ര ട്രാവല്‍ ഡാറ്റ പരിശോധിച്ചായിരിക്കും ഒരാള്‍ യുകെയില്‍ താമസമാണോ അലയോ എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുക.
സെപ്റ്റംബര്‍ മുതല്‍ പത്തിരട്ടി ഉദ്യോഗസ്ഥരെ ഇതിനായി കൂടുതലായി നിയമിക്കുമെന്നാണ് കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ ജോര്‍ജിയ ഗൗള്‍ഡ് അറിയിച്ചത്. നികുതിദായകരുടെ നൂറുകണക്കിന് മില്യണ്‍ പൗണ്ട് സംരക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്നും അവര്‍ പറഞ്ഞു. വിദേശത്ത് താമസിച്ച് ചൈല്‍ദ് ബെനെഫിറ്റ് ക്ലെയിം ചെയ്യാന്‍ ഇനിമെല്‍ ആവില്ല. ഏകദേശം 69 കുടുംബങ്ങള്‍ക്ക് സഹായകമായി 11.9 മില്യണ്‍ കുട്ടികളെ സഹായിക്കാനാണ് ഈ സഹായധനം നല്‍കുന്നത്. യു കെയില്‍ ഏറ്റവും അധികം പേര്‍ കൈപ്പറ്റുന്ന ആനുകൂല്യങ്ങളില്‍ ഒന്നാണിത്. |