ചെഷയര്‍: പാല്‍ വാങ്ങാന്‍ പോയ മൂന്ന് കുട്ടികളുടെ അമ്മയായ 38 വയസ്സുകാരിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ചെഷയറിലെ നോര്‍ത്ത്വിച്ചിലെ ബാര്‍ണ്‍ടണ്‍ പ്രദേശത്തെ റേച്ചല്‍ ബൂത്തിന്റെ (38) മരണം അസ്വാഭാവിക മരണമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 19ന് പുലര്‍ച്ചെയാണ് റേച്ചലിനെ കാണാതായത്. രാവിലെ ഓടാന്‍ പോയ ശേഷം പുലര്‍ച്ചെ 3.50ന് റേച്ചല്‍ പാലും വൈനും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജൂലൈ 21ന് ഓക്ക്‌മെയറിലെ വൈല്‍ഡ് ഷോര്‍ ഡെലാമെയര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററിലെ തടാകത്തില്‍ നിന്ന് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികമായ മരണകാരണം കണ്ടെത്തിയെന്നാണ് വിവരം. അതേസമയം മരണകാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെയുള്ള മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ലെന്നാണ് പൊലീസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു.