Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ നിയന്ത്രണത്തിന്റെ ധവളപത്രം, മൈഗ്രേഷന്‍ മന്ത്രിയുമായി ആശങ്കകള്‍ പങ്കുവച്ച് ഇന്ത്യക്കാര്‍
reporter

ലണ്ടന്‍: മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്രയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ധവളപത്രത്തിലെ നിയമങ്ങള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കൂടുതല്‍ ബാധിക്കുമെന്നതിനാലാണ് മന്ത്രിയുമായി ആശങ്കകള്‍ പങ്കു വെച്ചതെന്ന് ഇവര്‍ പറഞ്ഞു. എല്ലാ മേഖലകളിലും വിഷയം പൂര്‍ണമായും ചര്‍ച്ചചെയ്ത് എല്ലാ അഭ്യൂഹങ്ങളും ഒഴിവാക്കി മാത്രമേ നിയമം നടപ്പിലാക്കുകയുള്ളുവെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഇന്ത്യക്കാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 8 ന് ധവളപത്രം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ രാഷ്ട്രീയ ഭേദമന്യേ യുകെയിലെ എംപിമാര്‍ക്ക് കത്തെഴുതുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക എംപിമാര്‍ക്ക് ഇമെയില്‍ മുഖേനെ കത്തുകള്‍ അയച്ചു തുടങ്ങി. അപരിമിത താമസ അനുവാദത്തിനുള്ള (ഐഎല്‍ആര്‍) വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്ക് തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറച്ചു പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window