തിരുവനന്തപുരം: ''പോറ്റിയേ കേറ്റിയേ'' പാരഡി ഗാനത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നു. കോണ്‍ഗ്രസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോറ്റിയെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിച്ച് ഇടതുപക്ഷ പ്രൊഫൈലുകളില്‍ പ്രചരിക്കുന്ന പാരഡി ഗാനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖില്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ കേസെടുത്ത ''പോറ്റിയേ കേറ്റിയേ'' എന്ന ഗാനത്തിലെ വരികള്‍ കോണ്‍ഗ്രസിനെതിരായ പാരഡിയാക്കി ഇടത് പ്രൊഫൈലുകളില്‍ പ്രചരിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരടക്കം പരാമര്‍ശിക്കുന്നുണ്ട്.
പാരഡി പ്രചരിപ്പിക്കുന്ന പ്രൊഫൈലുകളുടെ ലിങ്കുകള്‍ ഉള്‍പ്പെടുത്തി നല്‍കിയ പരാതിയില്‍, നേരത്തെ കേസെടുത്ത പാട്ടിനൊപ്പം പുതുതായി പ്രചരിക്കുന്ന ഗാനങ്ങള്‍ക്കും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കേസില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പരിഗണന നല്‍കിയിട്ടില്ലെങ്കില്‍, ഈ പരാതിയിലും അതേ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഖില്‍ ആവശ്യപ്പെട്ടു