Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എന്‍എച്ച്എസില്‍ 18,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന് ട്രഷറിയില്‍ നിന്ന് തിരിച്ചടി
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ നിന്നും 18,000 ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ നീക്കത്തിന് ട്രഷറിയില്‍ നിന്ന് തിരിച്ചടിയേറ്റു. പിരിച്ചുവിടല്‍ ചെലവിനായി 1 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തള്ളിയത്.

വൈറ്റ്ഹാളില്‍ ഫണ്ടിനായി സ്ട്രീറ്റിംഗ് നടത്തിയ ലോബിയിംഗും ഫലമുണ്ടാക്കിയില്ല. 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളുടെ വലുപ്പം കുറയ്ക്കുന്നതിനായി 25,000 ജീവനക്കാരെ പുറത്താക്കേണ്ടതായിരിക്കും. ഇതിന് താത്കാലികമായി ട്രഷറി ചിലവ് അനുമതിച്ചെങ്കിലും, ആവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമല്ലെന്നതാണ് ബോര്‍ഡുകള്‍ക്ക് വലിയ പ്രതിസന്ധിയാകുന്നത്.

ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഈ സാമ്പത്തിക വര്‍ഷം 1 ബില്ല്യണ്‍ പൗണ്ട് അധിക ചെലവ് നടത്താന്‍ ട്രഷറി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് കുറയുമെന്നും, കൂടുതല്‍ ഫണ്ട് ലഭിക്കില്ലെന്നും ട്രഷറി മുന്നറിയിപ്പ് നല്‍കി. പിരിച്ചുവിടല്‍ നടപടികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

2027-ല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയറുമായി ലയിപ്പിക്കുന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ നടപടികള്‍ ആരോഗ്യ മേഖലയിലെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window