Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹിജാബ് വിവാദം: കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ കാന്തപുരം വിഭാഗം നേതാവിന്റെ രൂക്ഷ വിമര്‍ശനം
reporter

മലപ്പുറം: ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് വൈ എസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം. ഒരു സമുദായത്തിന്റെ മൗലികാവകാശം നിഷേധിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞ മട്ടിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈബി ഈഡന്‍ എംപി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയതായും, കര്‍ണാടകയിലെ കോണ്‍ഗ്രസ് കാട്ടിയ ആര്‍ജവം കേരള കോണ്‍ഗ്രസിനും കാണിക്കേണ്ടതുണ്ടെന്നും സഖാഫി പറഞ്ഞു. മുസ്ലീം ലീഗ് മൂന്ന് ദിവസം മൗനവ്രതം ആചരിച്ചതായും അദ്ദേഹം വിമര്‍ശിച്ചു.

''തല മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാമില്‍ രണ്ട് അഭിപ്രായമില്ല. കന്യാസ്ത്രീകള്‍ക്ക് നിര്‍ബന്ധമുള്ളത് പോലെ തന്നെ മുസ്ലീം സ്ത്രീകള്‍ക്കും ശിരോവസ്ത്രം നിര്‍ബന്ധമാണ്. മതാചാരങ്ങള്‍ തീരുമാനിക്കേണ്ടത് കോടതികളല്ല. ശിരോവസ്ത്രം ധരിക്കുന്നത് അന്തസ് കാത്തുസൂക്ഷിക്കാനും ലൈംഗിക വൈകൃതമുള്ളവരില്‍ നിന്ന് രക്ഷപ്പെടാനുമാണ്,'' - സഖാഫി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം കേരളത്തിന്റെ സാംസ്‌കാരിക മാനം കാത്തതാണെന്നും, കര്‍ണാടക കോടതിയുടെ ഉത്തരവ് കോണ്‍ഗ്രസ് അവഗണിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ കോടതിവിധിക്കെതിരെ വിശ്വാസ സംരക്ഷണ സമരവുമായി ഇറങ്ങിയ കോണ്‍ഗ്രസ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ശിരോവസ്ത്രത്തെ എതിര്‍ത്ത കന്യാസ്ത്രീ സ്വന്തം തലയില്‍ ഉള്ളത് എന്താണെന്ന് ഓര്‍ത്തില്ലെന്നും, ക്രിസ്തീയ സഭയിലെ ഒരു വിഭാഗത്തെ കാസയിസം ബാധിച്ചുവെന്നും സഖാഫി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window