Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കാന്‍ നീക്കം; പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 200 രൂപ വര്‍ധിപ്പിച്ച് 1800 രൂപയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ധനവകുപ്പിന്റെ പരിഗണനയിലായിരിക്കുന്ന നിര്‍ദേശം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനാണ് നീക്കം.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 1800 രൂപയെന്ന താത്കാലിക വര്‍ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

പെന്‍ഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനപക്ഷ നീക്കങ്ങളിലൂടെ സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

 
Other News in this category

 
 




 
Close Window