Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതം മാത്രം: സുപ്രീംകോടതി
reporter

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗം ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞ കോടതി, ബോംബെ ഹൈക്കോടതി വിധി ശരിവെച്ചു.

മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ ഭാര്യ സൊഹര്‍ബീ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചാന്ദ് ഖാന്‍ ജീവിച്ചിരിക്കെ സ്വത്തിലെ ഒരു ഭാഗം വില്‍ക്കാന്‍ കരാറുണ്ടായിരുന്നുവെന്ന എതിര്‍വാദം കോടതി തള്ളി. ചാന്ദ് ഖാന്റെ മരണത്തിന് ശേഷമാണ് വില്‍പ്പന രേഖകള്‍ തയ്യാറാക്കിയത്. അതിനാല്‍ മരണ സമയത്ത് സ്വത്തിന്റെ ഏക അവകാശി ചാന്ദ് ഖാനായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സഞ്ജയ് കരോല്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുസ്ലീം അനന്തരാവകാശ നിയമപ്രകാരം സ്വത്ത് വിഭജനമാണ് ഇക്കാര്യത്തില്‍ പ്രാബല്യത്തില്‍ വരുന്നതെന്നും കോടതി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window