Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം; ബംഗാള്‍ സ്വദേശി പൊലീസ് കസ്റ്റഡിയില്‍
reporter

കോട്ടയം: അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയമുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അല്‍പാന (വയസ്സ് വ്യക്തമല്ല) ആണ് മരിച്ചത്. ഭര്‍ത്താവ് സോണിയെ (നിര്‍മ്മാണ തൊഴിലാളി) പൊലീസ് കസ്റ്റഡിയിലെടുത്തു.

അല്‍പാനയെ കാണാനില്ലെന്ന് സോണി അയര്‍കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊഴി നല്‍കാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാതെ സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനായി എറണാകുളത്തെത്തിയ ഇയാളെ പൊലീസ് നേരത്തെ തന്നെ നിരീക്ഷണത്തിലെടുത്തിരുന്നു.

എറണാകുളത്ത് നിന്ന് പിടികൂടിയ സോണിയെ അയര്‍കുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം വെളിപ്പെടുത്തിയതായാണ് സൂചന. ദമ്പതികള്‍ താമസിച്ചിരുന്ന വീടിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന സ്ഥലത്താണ് അല്‍പാനയുടെ മൃതദേഹം കുഴിച്ചിട്ടതെന്ന് സോണി പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി പറഞ്ഞ സ്ഥലത്ത് ഉടന്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window