Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.9262 INR
ukmalayalampathram.com
Sat 12th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വപ്ന സുരേഷ് വിവാഹിതയായി; വരന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.എസ്. സരിത്ത്
reporter

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്താണ് വരന്‍. കൊച്ചി നെട്ടൂരിലെ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സ്വപ്നയും സരിത്തും നിലവില്‍ കൊച്ചിയിലാണ് താമസിക്കുന്നത്.

വിവാഹ വിവരം സ്വപ്ന സുരേഷ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരുമിച്ച് ജീവിക്കുക മാത്രമല്ല വിവാഹ തീരുമാനത്തിന് പിന്നിലെന്നും കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന അന്തരീക്ഷം സൃഷ്ടിച്ച് ഒരുമിച്ച് പുതിയൊരു ജീവിതം പടുത്തുയര്‍ത്തുകയാണ് ലക്ഷ്യമെന്നും സ്വപ്ന കുറിച്ചു. ''മരണം വരെ ഞാന്‍ സുമംഗലിയായി തുടരാന്‍ പ്രാര്‍ഥിക്കണം,'' എന്നും സ്വപ്ന സാമൂഹികമാധ്യമ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരേ സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായ വിവരം പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലും സംഭവം ശ്രദ്ധ നേടുകയാണ്.

 
Other News in this category

 
 




 
Close Window