Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.9262 INR
ukmalayalampathram.com
Sat 12th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വൈദ്യുതി പ്രതിസന്ധി: യൂണിറ്റിന് 12.50 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ അനുമതി
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതല്‍ 2027 മേയ് വരെയുള്ള ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്കാണ് കമ്മീഷന്റെ അംഗീകാരം. യൂണിറ്റിന് പരമാവധി 12.50 രൂപ വരെ വിലയുള്ള കരാറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ ശരാശരി യൂണിറ്റിന് 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനും കമ്മീഷന്‍ അനുവദിച്ചു. വേനല്‍ക്കാലത്ത് വൈദ്യുതി ആവശ്യകത കുത്തനെ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍കൂട്ടി കരാറുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പുതിയ കരാറുകള്‍ പ്രകാരമുള്ള വൈദ്യുതി ഒക്ടോബര്‍ മുതല്‍ മാത്രമേ ലഭ്യമാകൂ. അതിനാല്‍ നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാനാകില്ല. ഈ മാസം അധികമായി വൈദ്യുതി വാങ്ങേണ്ടതില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ രാത്രികാലത്തേക്ക് വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി മാത്രമാണ് കരാറിലൂടെ ലഭ്യമാകുന്നത്. സംസ്ഥാനത്തിന്റെ ആവശ്യകത പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് അസാധാരണമായി അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്താകെ വൈദ്യുതി ലഭ്യതയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യവും കമ്മീഷന്‍ പരിഗണിച്ചു. എന്നാല്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ അനുമതി ഭാവിയില്‍ കീഴ്വഴക്കമായി കണക്കാക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവന്നാലും വൈദ്യുതി ലഭ്യത ഉറപ്പാക്കി നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

 
Other News in this category

 
 




 
Close Window