നാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനും പരസ്പരം പരിചയം പുതുക്കാനുമായി ലഭിക്കുന്ന അപൂര്‍വ്വ സംഗമം ഇത്തവണ മാഞ്ചസ്റ്ററിലാണ് ഒരുക്കുക. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന സംഗമത്തില്‍ 2000 മുതല്‍ കുടിയേറിയവരടക്കം പുതുതലമുറ വരെ എത്തി നില്‍ക്കുന്നവരും ഭാഗമാകും. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് സംഗമം നടക്കുക. കൂടാതെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് കോളേജിലെ സഹപാഠികളും ഒത്തുകൂടാനുള്ള അവസരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുണ്ടക്കയം, മുക്കൂട്ടുതറ, പൊന്‍കുന്നം, എരുമേലി, ചെറുവള്ളി, കൊടുങ്ങൂര്‍, ചെങ്ങളം, തമ്പലക്കാട്, കപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും സംഗമത്തിന്റെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Soni Chacko : +44 7723306974 Jackson Thomas: +44 7403 863777 സ്ഥലത്തിന്റെ വിലാസം St.James Hall, Salford, Manchester, M6 8EJ