Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
 
 
അസോസിയേഷന്‍
  Add your Comment comment
ബോള്‍ട്ടന്‍ മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന്
Text By: Romy Kuriakose

യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി ഈമാസം 21ന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനല്‍ സ്റ്റാര്‍മാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോള്‍ട്ടനിലെ ഇന്ത്യന്‍സ് സ്പോര്‍ട്സ് ക്ലബ് ഹാള്‍ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പരിപാടിയുടെ സമയക്രമം. അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ - കായിക മത്സരങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടേയും കാഴ്ചക്കാരുടെയും ആവേശം വാനോളം ഉയര്‍ത്തുന്ന വടംവലി മത്സരങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍പ്പുവിളികളുടെ ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും. ബി എം എയുടെ ആഭിമുഖ്യത്തില്‍ അത്യാഢംമ്പരപൂര്‍വ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വേദിയുടെ വിലാസം Bolton Indians Sports Club, Darcy Lever, BL3 1SD

 
Other News in this category

 
 




 
Close Window