Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
അസോസിയേഷന്‍
  Add your Comment comment
മോനിപ്പള്ളിയില്‍ നിന്നു യുകെയില്‍ കുടിയേറിയവരുടെ 16ാം സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍
Text By: Jomon Thekkekkoottu

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക് . ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്. മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല. ഈ സംഗമത്തില്‍ മോനിപ്പള്ളി കാരായ യുകെ ബിസിനസ് സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. വൈകിട്ട് ഒന്‍പത് മണി വരെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് . സംഘത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 1. ജോണി ഇലവുംകുഴുപ്പില്‍ 2. ?വിനോദ് ഇലവുങ്കല്‍ 3. ?ജോയല്‍ പതിയില്‍ 4. ?ലേഖ ഷിനു നായര്‍ 5. ?ഷെറിന്‍ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റിയും 1. റെജി ശൗര്യംമാക്കില്‍ 2. ?സന്തോഷ് കുറുപ്പന്തറ 3. ? സ്റ്റാന്‍ഡിന്‍ കുന്നക്കാട്ട് 4. ?അനീഷ് തോട്ടപ്ലാക്കിന്‍ 5. ?ക്രിസ്റ്റി അരഞ്ഞാണ്‍ണിയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പതിനാറാമത് മോനിപ്പള്ളി സംഗമത്തിലേക്ക് മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സ്വാഗതം ചെയുന്നു. കമ്മിറ്റിക്കുവേണ്ടി , സെക്രട്ടറി: ജോമോന്‍ തെക്കേക്കൂറ്റ് . പ്രസിഡന്റ് : ജിജി വരിക്കാശ്ശേരി. ട്രഷറര്‍: വികാസ് ശൗര്യ മാക്കില്‍

 
Other News in this category

 
 




 
Close Window