ഉച്ചയ്ക്ക് 2.30 മുതല്‍ പ്രവേശനം ആരംഭിക്കും. മൂന്നു മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. രണ്ടു പാര്‍ട്ടായി നടക്കുന്ന ആഘോഷത്തില്‍ ആദ്യം അരങ്ങേറുന്നത് യുകെയിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ആകര്‍ഷകമായ സംഗീത നൃത്ത നാടകമാണ്. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയാണ് രണ്ടാം ഭാഗത്ത് എത്തുക. കൂടാതെ, ആഘോഷത്തിനെത്തുന്നവര്‍ക്ക് പരമ്പരാഗത കേരളീയ ഭക്ഷണങ്ങളും ഫ്യൂഷന്‍ അറബിക് പലഹാരങ്ങളും ഒരുക്കുന്നതാണ്. ഒപ്പം വസ്ത്രങ്ങളുടേയും ജ്വല്ലറികളുടേയും സ്റ്റാളുകളും ഉണ്ടാകും. കേരളത്തെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോ ബൂത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കുവാനും അവസരം ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07846066476 | 07960212334 സ്ഥലത്തിന്റെ വിലാസം Eastbury Community School, Barking, Essex