ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷമായ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പരിപാടികള്‍ ഈമാസം 28ന് നടക്കും. ഗ്രേറ്റ് കാംബോണിലെ ദ ഹബ്ബില്‍ വച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ആഘോഷം നടക്കുക. അതിമനോഹരമായ തിരുവാതിര, മറ്റു കലാപരിപാടികള്‍ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന പരിപാടികള്‍. കൂടാതെ, കേരള ശൈലിയിലുള്ള വീട്ടിലുണ്ടാക്കുന്ന ഓണസദ്യയും ആഘോഷത്തില്‍ വിളമ്പും. |