Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Nov 2024
 
 
അസോസിയേഷന്‍
  Add your Comment comment
ബങ്കോര്‍ മലയാളി ഫാമിലിയുടെ ഓണാഘോഷ പരിപാടികള്‍ ബെന്‍ലെച്ച് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി
Text By: Reporter, ukmalayalampathram
കേരളത്തിന്റെ തന്നതായ തിരുവാതിര കളിയും പാട്ടും മികച്ച ഡാന്‍സുകളും കോര്‍ത്തിണക്കി കൊണ്ട് അവതരിപ്പിച്ച പ്രോഗ്രാം കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി.


മഹാബലി മന്നനെ എതിരേറ്റ് വന്നപ്പോള്‍ തിരുവാതിര കളിക്കുവാന്‍ നിന്നിരുന്ന സ്ത്രീകള്‍ ആരതിയുഴിഞ്ഞു മഹാബലിയെ സ്വീകരിച്ചതു കാണികളില്‍ പുതുമയുര്‍ത്തി. പിന്നീട് നടന്ന എല്ലാ പ്രോഗ്രാമുകളും കാണികളുടെ നിര്‍ത്താതെയുള്ള കരഘോഷങ്ങള്‍ക്ക് പാത്രമായി.


ബങ്കോര്‍ അബ്കോണ്‍വേ എംപി ക്ലെയര്‍ ഹ്യൂഗ്സ് മുഖ്യാതിഥിയായിരുന്നു. എംപി മലയാളി സമൂഹം എന്‍എച്ച്എസ് നല്‍കുന്ന സേവനകളെപ്പറ്റിയും യുകെയില്‍ മലയാളി സമൂഹം നല്‍കുന്ന സഹായങ്ങളെപ്പറ്റിയും പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു സംസാരിച്ചു.


ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത Ysbyty Gwyned hospital Chaplain Manager and singer Wynee Roberts, Interim pastoral Support officer Linda Hughes, Head of Equality and Human Righst Ceri Harris എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

12 മണിക്ക് ആരംഭിച്ച 18 ഓളം വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായി വിളമ്പിയ ഓണസദ്യ പങ്കെടുത്ത എല്ലാവരും നന്നായി ആസ്വദിച്ചു. ഓണസദ്യക്കു ശേഷം വാശിയേറിയ പുരുഷ, വനിതാ വടംവലി മത്സരം നടന്നു. ബങ്കോര്‍ ഫാമിലി ഓണം ആഘോഷങ്ങള്‍ക്ക് അധ്യക്ഷത വഹിച്ചത് ജോണ്‍ തോമസ് തുണ്ടത്തിലും സ്വാഗതം ആശംസിച്ചത് ജോബിന്‍ മാത്യു ആയിരുന്നു.
 
Other News in this category

 
 




 
Close Window