സുനീഷ് ശാന്തിയുടെയും സിറില്‍ ശാന്തിയുടെയും നേതൃത്വത്തില്‍ ഗുരുപൂജയോടെ സമാരംഭം കുറിച്ച ചടങ്ങില്‍, യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.
ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍, കൃതികള്‍ അനുസ്മരിച്ചു സുന്ദര്‍ലാല്‍ ചാലക്കുടി പ്രഭാഷണം നടത്തി. സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ ഗുരുദേവ കൃതികളെ ആസ്പദസ്മാക്കി പ്രാര്‍ത്ഥന ഭജന്‍സ് എന്നിവയിലൂടെ ആത്മീയ ഘടകത്തിന് മുന്നൊരുക്കം ലഭിച്ചതായി ശിവഗിരി ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.
വൈകുന്നേരം 3:30ക്ക് നടന്ന മഹാസമാധി പ്രാര്‍ഥനക്ക് ശേഷം പ്രസാദ വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ മാനവികതാ സന്ദേശങ്ങള്‍ സകല ജാതിമത വ്യത്യാസങ്ങളും മറികടന്ന് ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കണമെന്ന് ഈ മഹാസമാധി ദിനം പുനര്‍ബോധിപ്പിച്ചു. |