Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
അസോസിയേഷന്‍
  24-03-2025
യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജണല്‍ പൊതുയോഗം 29ന് (ശനിയാഴ്ച) ന്യൂപോര്‍ട്ടില്‍ നടക്കും. വെയില്‍സ് റീജണിലെ യുക്മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

റീജണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്.
 
  04-03-2025
ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന് പുതിയ നേതൃത്വം

യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒന്നായ ഓക്സ്ഫോഡില്‍ മലയാളി സമാജം രൂപീകൃതമായിട്ട് 2025ല്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുക കൂടിയാണ്. ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ഈദ് ആഘോഷം ഏപ്രില്‍ 26ന് വിപുലമായി നടത്തുവാനും യോഗം തീരുമാനിച്ചു. രക്ഷാധികാരി വര്‍ഗീസ് കെ ചെറിയാന്‍ (വില്‍സണ്‍), പ്രസിഡന്റ് ബിബി തോമസ്, സെക്രട്ടറി സനല്‍ സുന്ദരേശന്‍, ട്രഷറര്‍ നിബു തോമസ്, വൈസ് പ്രസിഡന്റ് മാര്‍ സോഫി മാത്യു, ഒവിന്‍ വര്‍ഗീസ്, ഐടി സെക്രട്ടറി ജിജോ ജോണ്‍ വര്‍ഗീസ്, ജോ: സെക്രട്ടറി മൈക്കില്‍ കുര്യന്‍, രാജി മോള്‍ മജീഷ്. കമ്മറ്റി അംഗങ്ങള്‍ ആയി അനു ജെയിംസ്, അശ്വതി ശ്രീകുമാര്‍, ബിമല്‍ രാജ് കുട്ടപ്പന്‍, ദീപ ചെറിയാന്‍, പ്രതീഷ് എബ്രഹാം, രാജു റാഫേല്‍, റെജി മൈക്കിള്‍, സിബി കുര്യാക്കോസ്, തോമസ്

 
  04-03-2025
പ്രിയദര്‍ശിനി ലൈബ്രറി (ബോള്‍ട്ടന്‍) - ന്റെ ആഭിമുഖ്യത്തില്‍ 'ബുക്ക് ഡേ' ആഘോഷം മാര്‍ച്ച് 8ന്

ബോള്‍ട്ടണ്‍: പ്രിയദര്‍ശിനി ലൈബ്രറി ബോള്‍ട്ടന്‍ - ന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ വിജ്ഞാന - വിനോദ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'ബുക്ക് ഡേ' സംഘടിപ്പിക്കും; മാര്‍ച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്രിയദര്‍ശിനി ലൈബ്രറി ഹാളില്‍ വച്ച് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയന്‍സിനെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള ഒരുക്കുന്ന സ്‌പെഷ്യല്‍ മാജിക് ഷോ 'സയന്‍സ് ഇന്‍ മാജിക്', ക്വിസ് മത്സരങ്ങള്‍, കുട്ടികള്‍ക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകള്‍, വിവിധ ഗെയ്മുകള്‍, മറ്റ് വിനോദ - വിജ്ഞാന പരിപാടികള്‍, റിഫ്രഷ്‌മെന്റ്‌സ് എന്നിവ കൂട്ടിചേര്‍ത്തുകൊണ്ട് വിപുലമായ പരിപാടികളാണ്

 
  04-02-2025
സൗത്താംപ്ടണില്‍ മലയാളത്തിന്റെ ഭാവഗായകന്‍ ജയചന്ദ്രന്‍ അനുസ്മരണവും പ്രണയദിനാഘോഷവും
ജയചന്ദ്രസ്മരണയില്‍ സൗത്താംപ്ടണിലെയും പരിസരപ്രദേശങ്ങളിലെയും ഗായികാ ഗായകര്‍ ഈമാസം എട്ടിന് ഗാനാര്‍ച്ചനയുമായി സൗത്താംപ്റ്റണില്‍ ഒത്തുചേരുന്നു. കലാ ഹാംപ്ഷയറിന്റെയും ഗ്രേസ് ഇവെന്റ്സിന്റെയും നേതൃത്വത്തിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

റെജി കോശി -07859 996762

കല ഹാംപ്ഷയര്‍ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ - 07411 775410
 
  30-01-2025
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിനു ചുറ്റുമുള്ള മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഔദ്യോഗിക ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ടിഎംഎ) ആയി ഒരു കൂട്ടം വ്യക്തികള്‍ തങ്ങളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 2005-ല്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ സ്ഥാപിതമായി. ട്രാഫോര്‍ഡ് പ്രദേശത്തെ മലയാളി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സൗകര്യങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. അതിനുശേഷം ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു, ഇപ്പോള്‍ 100-ലധികം കുടുംബങ്ങള്‍ അസോസിയേഷന്റെ ഭാഗമാണ്, ഇരുപതാം വര്‍ഷത്തിന്റെ നിറവില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യ രശ്മി പോലെ ട്രാഫോര്‍ഡ്

 
  29-01-2025
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും, ബോളിവുഡ് ഡാന്‍സ് വര്‍ക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6 ശനിയാഴ്ച ലണ്ടനില്‍ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത് വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടാതെ വിജയികള്‍ക്ക് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
Tel : 07841613973, Email : kalabhavanlondon@gmail.com.
ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവെല്ലിന്റെയും ഡാന്‍സ് മത്സരത്തിന്റെയും നടത്തിപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള സംഘടനകള്‍,
 
  23-01-2025
ലണ്ടന്‍ കേരളാ ഹൗസില്‍ റിപ്പബ്ലിക് ദിനാഘോഷം: പരിപാടി സംഘടിപ്പിക്കുന്നത് മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ
76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ. 26ന് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ലണ്ടന്‍ കേരളാ ഹൗസില്‍ ഒരുക്കുന്ന ആഘോഷത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യും. സംഘാടനാ അംഗങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഭക്ഷണവും ഒരുക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07973 426451 | 07412 671 671 |info@mauk.org
 
  23-01-2025
വില്‍ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികളോടനുബന്ധിച്ചു വില്‍ഷെയര്‍ മലയാളികള്‍ക്ക് കൂടുതല്‍ തിളക്കവും ആവേശവും പകര്‍ന്നുകൊണ്ട് 2025-2026 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ നേതൃനിര ജിജി സജിയുടെ നേതൃത്വത്തില്‍ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മഹിളാരത്നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി - വൈസ് പ്രസിഡന്റ്, ഷിബിന്‍ വര്‍ഗീസ്സ് - സെക്രട്ടറി, തേജശ്രീ സജീഷ് - ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണന്‍ - ട്രഷറര്‍, ബൈജു വാസുദേവന്‍ -

 
[1][2][3][4][5]
 
-->




 
Close Window