Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
അസോസിയേഷന്‍
  Add your Comment comment
അദ്വൈത ആര്‍ട്സ് ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കലാ സംഗീതോത്സവം ആയ 'ശ്രീരാഗം 'സീസണ്‍ 3 ബ്രിസ്റ്റളില്‍
Text By: UK Malayalam Pathram

2025 ല്‍ വായനക്കാരുടെ മനം കവര്‍ന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബാബു എബ്രഹാം രചിച്ച ' കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍ ' എന്ന ആത്മ കഥാപരമായ രചനക്ക് ആണ് അദ്വൈതയുടെ പ്രഥമ ' അദ്വയ' പുരസ്‌കാരം. മാര്‍ച്ച് ഒന്നിന് ബ്രിസ്റ്റളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. അതോടൊപ്പം ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി ദേവരാജന്‍ പുരസ്‌കാരവും നല്‍കും.നര്‍ത്തകി ഡാന്‍സ് അക്കാദമിയുടെ അപര്‍ണ്ണ പവിത്രന്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തത്തോടെ ആണ് പരിപാടികള്‍ ആരംഭിക്കുക. വിന്റര്‍ മെലഡീസ് - പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി അവതരിപ്പിക്കുന്ന,ഹൃദ്യമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ കൊണ്ട് വയലിനില്‍ തീര്‍ക്കുന്ന മനോഹര രാഗ സന്ധ്യ. ഗസല്‍ പോലെ... - മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസല്‍ പോലെ ഹൃദ്യമായ ഗാനങ്ങളുമായി പ്രമോദ് പിള്ള, സുന്ദീപ് കുമാര്‍, അനു ചന്ദ്ര എന്നിവര്‍ അവതരിപ്പിക്കുന്ന ആത്മസ്പര്‍ശിയായ സംഗീത സായാഹ്നം. നിമിഷം സുവര്‍ണ്ണ നിമിഷം... - ദേശീയ പുരസ്‌കാര ജേതാവായ ചലച്ചിത്രകാരന്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലെ 50 വര്‍ഷത്തെ സുവര്‍ണ്ണ സംഭാവനകള്‍ക്ക് ആദരവോടെ സമര്‍പ്പിക്കുന്നു,ബാലചന്ദ്രമേനോന്‍ സിനിമയിലെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ ത്തിണക്കി ഒരു ഗാനമാലിക. ഗായകര്‍: രാജേഷ് കര്‍ത്ത, സഞ്ജീവ്, സുന്ദീപ് കുമാര്‍, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണന്‍. കരൊക്കെ ഉപയോഗിക്കാതെ നിരവധി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എല്ലാ സംഗീത പരിപാടികളിലും നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കും. കലാഭവന്‍ ആനന്ദ് നായിക് തബലയും ബേയ്ബി കുര്യന്‍ റിതവും, സന്തോഷ് ജേക്കബ് പുത്തേറ്റ് ഹാര്‍മോണി യത്തിലും, ഗോപു നായര്‍ കീ ബോര്‍ഡിലും വിസ്മയം തീര്‍ക്കും. ദേവരാഗപദങ്ങള്‍ - ജി. ദേവരാജന്റെ അനശ്വര ഗാനങ്ങള്‍ക്ക് കഥകളി അര്‍പ്പണം, കഥകളി ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി, മലയാള ചലച്ചിത്രഗാനങ്ങള്‍ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്നു. വയലാറിന്റെയും പി. ഭാസ്‌കരന്റെയും കവിതകളും ജി. ദേവരാജന്റെ കാലാതീത സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാര്‍ ആശയവും സംവിധാനവും നിര്‍വഹിച്ച ഈ നൂതനമായ കഥ അവതരണം, കലാമണ്ഡലം ബാര്‍ബറയുടെ ചുട്ടിയോടുകൂടി, പഹല്‍ഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ' ഒന്ന് ചിരിക്കൂ, ഒരിക്കല്‍ കൂടി ' കഥപറച്ചിലിന്റെ പുതിയ ശക്തമായ അനുഭവം സൃഷ്ടിക്കുന്നു. ആര്‍ട്സ് കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെ സഹകരത്തോടെ നടത്തുന്ന മേളയോടനുബന്ധിച്ച് Bookshelf UK( പുസ്തകപെട്ടി ) ഒരുക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും, ഇന്ത്യന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.കേരളത്തിന്റെ തനതായ രുചി കൂട്ടുകളുമായി കേരള ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമാണ്. 2023 ല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയാണ് ശ്രീരാഗം ഉല്‍ഘാടനം ചെയ്തത്.നവരാത്രിയോട് അനുബന്ധിച്ച് സ്വാതി തിരുനാളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി സംഗീത വിദ്വാന്‍ ആര്‍. എല്‍. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരി യും പിന്നീട് 2024 ല്‍ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തില്‍ ' 'ദക്ഷയാഗം' കഥകളിയും ആണ് ശ്രീരാഗം സീസണ്‍ ഒന്നിലും , സീസണ്‍ രണ്ടിലും അരങ്ങേറിയത്. Venue The Theatre St. Brendan's Sixth form College Broom hill road Brislington.Bristol BS4 5RQ. England. Date : 1 March, Sunday. 3 PM to 7 PM. Contact What's App : 074 04 67 69 81.

 
Other News in this category

 
 




 
Close Window