ഈസ്റ്റ് ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) പതിനെട്ടാമത് ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 10 ശനിയാഴ്ച നടക്കും. ഹോണ്‍ചര്‍ച്ചിലെ ക്യാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ മലയാളി സംഘടനകള്‍ക്കിടയില്‍ പ്രവര്‍ത്തന മികവുകൊണ്ടും അംഗബലം കൊണ്ടും ശ്രദ്ധേയമായ എല്‍മ, ഇത്തവണയും അതിപുരാതനമായ പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അഫ്സലും ഗായിക ടെസ്സയും ചേര്‍ന്ന് നയിക്കുന്ന മെഗാ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. കണ്ണിനും കാതിനും കുളിര്‍മയേകുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ക്ക് പുറമെ, പ്രശസ്ത ഷെഫ് ബിനിഷ് നേരിട്ട് തയ്യാറാക്കുന്ന ലൈവ് ഭക്ഷണ വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. യുവതലമുറയ്ക്കായി പ്രത്യേക ഡിജെ നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ടിക്കറ്റുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്: സുധിന്‍ ഭാസ്‌കര്‍ (പ്രസിഡന്റ്): 07868 466691 കെവിന്‍ കോണിക്കല്‍ (സെക്രട്ടറി): 07515 428149