കുട്ടികളിലെ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, യുകെയിലുടനീളം ജങ്ക് ഫുഡ് പരസ്യങ്ങള്‍ തിങ്കളാഴ്ച മുതല്‍ ടെലിവിഷനിലും ഓണ്‍ലൈനിലും നിരോധിച്ചു.
പുതിയ നിയമപ്രകാരം, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ പരസ്യം രാത്രി 9 മണിക്ക് മുമ്പ് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തലാക്കും.
സോഫ്റ്റ് ഡ്രിങ്കുകള്‍, ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, പിസ്സകള്‍, ഐസ്‌ക്രീമുകള്‍ എന്നിവയാണ് കുട്ടികളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണമാകുന്ന ഉല്‍പ്പന്നങ്ങള്‍. ഇവയ്‌ക്കെല്ലാം നിരോധനം ബാധകമാകും.
ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഫെഡറേഷന്‍ (FDF) അറിയിച്ചു: ''ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒക്ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ചുവരുന്നു.''
കൂടുതല്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പുറമേ, ചില പ്രഭാതഭക്ഷണ ധാന്യങ്ങളും കഞ്ഞികളും, മധുരമുള്ള ബ്രെഡ് ഉല്‍പ്പന്നങ്ങള്‍, പ്രധാന ഭക്ഷണങ്ങള്‍, സാന്‍ഡ്വിച്ചുകള്‍ എന്നിവയും നിരോധനത്തില്‍ ഉള്‍പ്പെടുന്നു.
പ്ലെയിന്‍ ഓട്സ്, മിക്ക കഞ്ഞി, മ്യൂസ്ലി, ഗ്രാനോള എന്നിവ നിരോധനത്തില്‍പ്പെടുന്നില്ല. എന്നാല്‍ പഞ്ചസാര, ചോക്ലേറ്റ്, സിറപ്പ് ചേര്‍ത്ത ചില പതിപ്പുകള്‍ക്ക് നിയന്ത്രണം ബാധകമാകും.
കമ്പനികള്‍ക്ക് ഇപ്പോഴും നിരോധിത ഉല്‍പ്പന്നങ്ങളുടെ ആരോഗ്യകരമായ പതിപ്പുകള്‍ പ്രോത്സാഹിപ്പിക്കാനാകും. ഇതിലൂടെ ഭക്ഷ്യ നിര്‍മ്മാതാക്കള്‍ കൂടുതല്‍ ആരോഗ്യകരമായ പാചകക്കുറിപ്പുകള്‍ വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു