Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടും വെയില്‍സും: ചെറിയ തോതില്‍ പോലും മദ്യപിച്ച് ഡ്രൈവിംഗ് കുറ്റകരമാക്കാന്‍ ലേബര്‍ സര്‍ക്കാര്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടും വെയില്‍സിലും ചെറിയ തോതില്‍ പോലും മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാക്കാന്‍ ലേബര്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഒരു പിന്റ് പോലും കുടിച്ച ശേഷം വാഹനം ഓടിക്കുന്നതിനെ കുറ്റകരമാക്കുന്ന തരത്തിലാണ് നിര്‍ദ്ദേശങ്ങള്‍.

റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി, നിലവില്‍ 100 എംഎല്‍ ശ്വാസത്തില്‍ 35 മൈക്രോഗ്രാം ആല്‍ക്കഹോള്‍ അനുവദിക്കുന്ന പരിധി 22 മൈക്രോഗ്രാമായി കുറയ്ക്കാനാണ് ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത്. സ്‌കോട്ട്ലന്‍ഡില്‍ ഇതിനകം തന്നെ ഈ പരിധിയാണ് നിലവിലുള്ളത്.

നിര്‍ദ്ദേശം നടപ്പിലായാല്‍, ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് പോലും ചില ഡ്രൈവര്‍മാര്‍ക്ക് അപകടകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് സ്ത്രീകളിലും, ശരീരഭാരം കുറവുള്ളവരിലും ആല്‍ക്കഹോള്‍ പ്രോസസ് ചെയ്യുന്നതിന്റെ വേഗത വ്യത്യസ്തമായതിനാല്‍ കൂടുതല്‍ അപകടസാധ്യത ഉണ്ടാകും.

മദ്യപരിധി കുറയ്ക്കുന്നത് പബ്ബുകള്‍ക്ക് തിരിച്ചടിയാകുമെന്ന് വ്യവസായ മേഖല ആശങ്ക പ്രകടിപ്പിക്കുന്നു. റേച്ചല്‍ റീവ്സിന്റെ നവംബര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബിസിനസ് നിരക്ക് വര്‍ധനവുകള്‍ ഇതിനകം തന്നെ പബ്ബുകളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

അതേസമയം, സ്‌കോട്ട്ലന്‍ഡില്‍ പരിധി കുറച്ചതോടെ അപകടങ്ങള്‍ കുറയുന്ന സാഹചര്യം ഉണ്ടായില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്സിലെ ക്രിസ് സ്നോഡന്‍ വ്യക്തമാക്കി. 2023ലെ കണക്കുകള്‍ പ്രകാരം, ആറിലൊന്ന് റോഡ് അപകടങ്ങള്‍ മദ്യപിച്ചുള്ള ഡ്രൈവിംഗുമായി ബന്ധപ്പെട്ടവയാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നിലവിലെ പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ, 70 വയസിന് മുകളിലുള്ളവര്‍ കാഴ്ച പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്വയം റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനും, സഹയാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പക്ഷം ഡ്രൈവര്‍ക്ക് പെനാല്‍റ്റി പോയിന്റ് നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window