Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
വര്‍ക്കല പാപനാശത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റ സംഭവം; യുകെ മലയാളി പിടിയില്‍
reporter

തിരുവനന്തപുരം: വര്‍ക്കല പാപനാശം ആല്‍ത്തറമൂട് ജംഗ്ഷനില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. ഓട്ടോ തൊഴിലാളികളായ സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുകെയില്‍ താമസിക്കുന്ന മലയാളിയായ സുരേഷാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവം ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് നടന്നത്. ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് കയ്യാങ്കളിയായി. ഇതിനിടെ വര്‍ക്കല ചാവടിമുക്ക് സ്വദേശി സന്ദീപിന് കുത്തേറ്റു. ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു ഓട്ടോ ഡ്രൈവര്‍ സുരേഷിനും കുത്തേറ്റു.

സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് പരിക്കേറ്റത്. പഴവര്‍ഗങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തി ആയിരുന്നു ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ വര്‍ക്കല പൊലീസ് സ്ഥലത്തെത്തി അക്രമിയെ കീഴ്‌പ്പെടുത്തി. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

 
Other News in this category

 
 




 
Close Window