ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ (LNER) ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ബിന്നില്‍ നിന്നെടുത്ത സോസേജ് റോളുകള്‍ വിളമ്പിയ സംഭവത്തില്‍ ജീവനക്കാരനെ പിരിച്ചുവിട്ട നടപടി ന്യായമാണെന്ന് കോടതി വിധിച്ചു.
അന്യായമായ പിരിച്ചുവിടലും വിവേചനവും കമ്പനി നടത്തിയെന്നാരോപിച്ച് കോടതിയെ സമീപിച്ച ജീവനക്കാരനാണ് തിരിച്ചടി നേരിട്ടത്. ഉപഭോക്താവിന് വേണ്ടി അധികമായി പ്രവര്‍ത്തിച്ചതാണെന്നായിരുന്നു ജീവനക്കാരന്റെ വാദം.
2023 മെയ് 7-ന് യോര്‍ക്കില്‍ നിന്ന് പുറപ്പെട്ട LNER സര്‍വീസിലാണ് സംഭവം നടന്നത്. ട്രെയിന്‍ ഹോസ്റ്റ് പീറ്റര്‍ ഡഫി, ബിന്നില്‍ നിക്ഷേപിച്ച സോസേജ് റോളുകള്‍ വീണ്ടെടുത്ത് തയ്യാറാക്കിയതായി ആരോപിക്കപ്പെട്ടു. തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ അവ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വിളമ്പി.
സിസിടിവി ദൃശ്യങ്ങളില്‍, ബിന്നില്‍ നിന്നെടുത്ത ഭക്ഷണം പ്ലേറ്റ് ചെയ്ത് ചൂടാക്കി യാത്രക്കാരന് നല്‍കിയതായി വ്യക്തമായിരുന്നു. ഭക്ഷ്യ ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അന്വേഷണം തുടരുന്നതിനിടെ ഇരുവരെയും കമ്പനി സസ്പെന്‍ഡ് ചെയ്തു.
കമ്പനിയുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ച ജീവനക്കാരനാണ് തിരിച്ചടി നേരിട്ടത്. കോടതി, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ കമ്പനി സ്വീകരിച്ച നടപടി ന്യായമാണെന്ന് വ്യക്തമാക്കി