Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
UK Special
  Add your Comment comment
മാഞ്ചസ്റ്ററില്‍ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് തൃശൂര്‍ സ്വദേശി ഷൈമി
reporter

മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന തൃശൂര്‍ പീച്ചി പതിപ്പറമ്പില്‍ കുഞ്ഞുമോന്‍ പി.വിയുടെ മകള്‍ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം ഷൈമിക്കും ഡ്യൂട്ടിയുണ്ടായിരുന്നു. ജോലിക്ക് പോകേണ്ടിയിരുന്ന ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കുടുംബാംഗങ്ങളെ കടുത്ത ദുഃഖത്തിലാഴ്ത്തി.

കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായില്‍ സ്വദേശിയുമായ പാസ്റ്റര്‍ മോനി ചാക്കോ ജോര്‍ജിന്റെ മകനാണ് ജോയല്‍. പഠനത്തിനായാണ് ജോയല്‍ യുകെയിലെത്തിയത്. ഷൈമിയും ജോയലും ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവരുടെയും സഹോദരന്മാരും യുകെയിലുണ്ട്. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കല്‍ ഐപിസി എബനേസര്‍ സഭാംഗമായിരുന്നു. ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക നടപടികളും പരിശോധനകളും പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂ. മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്‌കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window