|
യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍. 28 വയസ്സുകാരി തൃശൂര്‍ സ്വദേശിനി ഷൈമി ആണ് മരിച്ചത്. നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയാണ് ഷൈമിയുടെ ഭര്‍ത്താവ് ജോയല്‍. അദ്ദേഹം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്പാണ് ഷൈനി യുകെയിലെത്തിയത്. ഷൈമിയും ജോയലും വിവാഹിതയായിട്ട് ഒരു വര്‍ഷം മാത്രമായിരുന്നുവെന്നാണ് വിവരം. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസവും ഷൈമി ജോലിക്ക് പോയിരുന്നു. മേല്‍ നടപടികള്‍ പുരോഗമിക്കുന്നു. |