Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.9319 INR
ukmalayalampathram.com
Fri 21st Aug 2026
 
 
UK Special
  Add your Comment comment
അന്ന് യുകെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി; അവിടെ ലൈഫ് സെറ്റായില്ല: ഹാരി രാജകുമാരനും ഭാര്യയും പോയ വഴിയേ മടങ്ങുന്നു
Text By: UK Malayalam Pathram
അമേരിക്കയില്‍ ജീവിക്കാന്‍ പോയ ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനത്തോടെ സസെക്സ് ഡ്യൂക്കും, ഡച്ചസും ബ്രിട്ടനിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രഹസ്യമായി യുകെയില്‍ ഒരു വീട് വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഏഴും, അഞ്ചും വയസ്സുള്ള കുട്ടികളെയും ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് യുകെയില്‍ വീട് വാങ്ങിയിരിക്കുന്നത്.

യുകെ ഉപേക്ഷിച്ച് യുഎസിലേക്ക് പോയി ആറ് വര്‍ഷത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. ഭാര്യയെയും, മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ഞായറാഴ്ച ഹാരി രാജാവിനെ അറിയിച്ചിരുന്നു.

അതേസമയം കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലെ 11 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് ഹാരിയും, മെഗാനും ഒഴിഞ്ഞിട്ടില്ല. ബ്രിട്ടനിലെ പുതിയ വീട് എവിടെയാണെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല.
 
Other News in this category

 
 




 
Close Window