ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20ആം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ - ഹരീന്ദര്‍ പാല്‍ സന്ധു സഖ്യമാണ് സ്വര്‍ണം നേടിയത്.
മലേഷ്യന്‍ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യന്‍ ജോഡിയുടെ കിരീടനേട്ടം.
എത്രയും വേഗം വീട്ടില്‍ എത്തി നല്ല ഭക്ഷണം കഴിക്കണം. ഒരാഴ്ചയിലേറെയായി അത്‌ലറ്റിക്‌സ് വില്ലേജിലെ ഭക്ഷണം കഴിച്ചു മടുത്തു. നാളെത്തന്നെ മടങ്ങും ''ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ഹരീന്ദര്‍പാല്‍ സിങ് സന്ദുവുമൊത്ത് സ്വര്‍ണം നേടിയ ശേഷം ദീപിക പള്ളിക്കല്‍ കാര്‍ത്തിക്കിന്റെ ആദ്യ പ്രതികരണം.
അവിശ്വസനീയ വിജയമെന്നു വിശേഷിപ്പിച്ച ദീപിക ജയിച്ച ഉടനെ അമ്മയെയാണ് വിളിച്ചത്.അമ്മ സൂസന്‍ ഇട്ടിച്ചെറിയ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരമാണ്.വനിതകളുടെ ആദ്യ ലോക കപ്പില്‍ ഇന്ത്യന്‍ നായികയായി തിരഞ്ഞെടുത്തത് സൂസനെ ആയിരുന്നു. വിമാനം വൈകിയതിനാല്‍ മത്സരം തുടങ്ങുംമുമ്പ് എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡയാനാ എഡുള്‍ജിയെ നായികയാക്കി. |