രാഷ്ട്രീയ ചുതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു. നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീര്‍.
സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവച്ചു.ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം.
'രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാന്‍ അഭ്യര്‍ഥിച്ചു. ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്' എന്നായിരുന്നു എക്‌സില്‍ ഗംഭീര്‍ കുറിച്ചത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അദ്ദേഹം വിജയിച്ചത്. അതേസമയം,2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീറിന് സീറ്റു ലഭിക്കില്ലെന്നു നേരത്തെ തന്നെ അഭ്യൂഹം പരന്നിരുന്നു. |