പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താന്‍ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള സ്വന്തം ചിത്രങ്ങളും ഷമി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം,
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. |