Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീരില്‍ എത്തി: മിര്‍പൂരിലേക്ക് മാരിയറ്റ് പോയതില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
Text By: Team ukmalayalampathram

ജനുവരി 10നാണ് പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരില്‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ സന്ദര്‍ശനം നടത്തിയത്. ജെയ്ന്‍ മാരിയറ്റിന്റെ സന്ദര്‍ശനം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചു. മിര്‍പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ ജെയ്ന്‍ മാരിയറ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. 'മിര്‍പൂരില്‍ നിന്ന് സലാം, ബ്രിട്ടനിലെ 70 ശതാമാനം പാകിസ്ഥാന്‍ വേരുകളും മിര്‍പൂരില്‍ നിന്നുള്ളവരാണ്, ഇത് ഇരുവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നിര്‍ണായകമാകുന്നു. ആതിഥ്യത്തിന് നന്ദി' എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം ജെയ്ന്‍ മാരിയറ്റ് കുറിച്ചു.

 
Other News in this category

 
 




 
Close Window