Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.5402 INR  1 EURO=101.9056 INR
ukmalayalampathram.com
Wed 05th Nov 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യയിലെ ലൈംഗിക അതിക്രമങ്ങള്‍ അനുഭവത്തിലൂടെ വിവരിച്ച് വിദേശി; പോലീസിനോട് പറയാതെ പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ച് വനിതാ കമ്മീഷന്‍
Text By: Team ukmalayalampathram
ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ താന്‍ നേരില്‍കണ്ടറിഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പോസ്റ്റിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ജോസഫ് വൊളോഡ്സ്‌കോ. ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങള്‍ എക്സില്‍ കുറിച്ചത്. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ കണ്ട ലൈംഗിക അതിക്രമങ്ങള്‍ മറ്റൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ലെന്ന് ഡേവിഡ് കുറിയ്ക്കുന്നു. ലൈംഗിക അതിക്രമം ഭയന്ന് തന്നോട് അവരുടെ ബോയ്ഫ്രണ്ടിനെപ്പോലെ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വിദേശ വനിതകളെക്കുറിച്ചും ഡേവിഡ് എക്സ് പോസ്റ്റില്‍ വിവരിക്കുന്നു.
അതേസമയം, വിദേശിയുടെ എക്സ് പോസ്റ്റിന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. ലൈംഗിക അതിക്രമത്തിന് സാക്ഷിയായപ്പോള്‍ തന്നെ അത് പൊലീസിനോട് പറയാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പോസ്റ്റിട്ട് ഇന്ത്യയെ മുഴുവന്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു രേഖാ ശര്‍മ്മയുടെ പ്രതികരണം.

യാത്രകള്‍ക്കിടയില്‍ ലൈംഗിക അതിക്രമം നേരിട്ടിട്ടില്ലാത്ത സ്ത്രീകള്‍ വിരളമാണ്. എനിക്ക് ഇന്ത്യ ഇഷ്ടമാണ്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമാണ്. കാലത്തിനനുസരിച്ച് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡേവിഡ് എഴുതി.
 
Other News in this category

 
 




 
Close Window