Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൊണാലിസയുടെ മുഖത്ത് സൂപ്പ് ഒഴിച്ചു: 16-ാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രത്തില്‍ സൂപ്പൊഴിച്ചത് രണ്ടു സ്ത്രീകള്‍
Text By: Team ukmalayalampathram
ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേര്‍ക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാര്‍. 16-ാം നൂറ്റാണ്ടില്‍ ലിയൊണാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രമാണ് മൊണാലിസ. പാരിസിലെ ലൂവര്‍ മ്യൂസിയത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.

'ഫുഡ് റെസ്പോണ്‍സ്' എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച രണ്ട് സ്ത്രീകളാണ് മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ചത്. ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അവകാശത്തിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു നീക്കം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട് സംരക്ഷണമൊരുക്കിയാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടില്ല. 1950കള്‍ മുതല്‍ സേഫ്റ്റി ഗ്ലാസിന് പിന്നിലാണ് മൊണാലിസ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാരിസില്‍ കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. ഇന്ധന വില കുറയ്ക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് കര്‍ഷക പ്രതിഷേധം.

ഇതിന് മുന്‍പും മൊണാലിസ പെയിന്റിംഗിനെതിരെ ആക്രമണം നടന്നിട്ടുണ്ട്. 2022 ല്‍ പെയിന്റിംഗിന് നേരെ പ്രതിഷേധക്കാര്‍ കേക്ക് എറിഞ്ഞതും വാര്‍ത്തയായിരുന്നു.
 
Other News in this category

 
 




 
Close Window